2012, ഒക്‌ടോബർ 8, തിങ്കളാഴ്‌ച

സര്‍ഗോല്‍സവം -2012

സര്‍ഗോല്‍സവം -2012
      കണ്ടംകുന്ന് ഗവ.എല്‍ .പി.സ്ക്കൂള്‍ ‍,കണ്ടംകുന്ന്
                        2012-13 വര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍  
നടത്തിയ ‘സര്‍ഗ്ഗവസന്തം’ ക്യാമ്പിന്റെ റിപ്പോര്‍ട്ട്.
2012 സപ്തംബര്‍ 13,14 തീയ്യതികളില്‍ നടന്ന ക്യാമ്പ് പ്രധാനാദ്ധ്യാപിക ശ്രീമതി സുശീല‍
റ്റീച്ചര്‍ ഉദ്ഘാടനം ചെയ്തു.ഒന്നാം തരം മുതല്‍ നാലാം തരം വരെയുള്ള മുഴുവന്‍  
കുട്ടികളെയും പങ്കെടുപ്പിക്കാന്‍ കഴിഞ്ഞു.സ്കൂളിലെ അദ്ധ്യാപകര്‍ വിവിധ സെഷനുകള്‍ 
കൈകാര്യം ചെയ്തു.
മൊഡ്യൂളിലെ ‘ഒന്നിനെ പലതായി‘ സങ്കല്‍പ്പിക്കുന്ന പ്രവര്‍ത്തനം കുട്ടികളുടെ
ഭാവനയെ ഉണര്‍ത്തുന്ന തരത്തിലുള്ളതുതന്നെയയിരുന്നു.വടിയും കയറും കണ്ടപ്പോള്‍
പാമ്പിനെ തല്ലിക്കൊല്ലുന്നത്,മത്സ്യം പിടിക്കല്‍ എന്നിങ്ങനെയുള്ള കുട്ടികളുടെ അഭിനയം
വളരെ രസകരമായിരുന്നു.
‘എത്ര കിളിയുടെ പാട്ടറിയാം’  എന്ന പ്രവര്‍ത്തനം കുട്ടികളുടെ രചനാപരമായ
കഴിവിനെ ഉണര്‍ത്തുന്നതായിരുന്നു.ഓരോ ഗ്രൂപ്പും വളരെ രസകരമായി മനോഹരമായ
വരികള്‍ തന്നെയാണ് ഉണ്ടാക്കിയത്.‘പൂവുകള്‍ക്ക് പുണ്യകാലം’ എന്ന കഥ കുട്ടികള്‍
അഭിനയിച്ചു.ഓരോ ഗ്രൂപ്പും മികവുറ്റ അഭിനയം കാഴ്ച വെച്ചു.
ഓല കൊണ്ട് വിവിധങ്ങളായ വസ്തുക്കള്‍ കുട്ടികള്‍ ഉണ്ടാക്കി.തത്ത,പമ്പരം,
ബോള്‍ തുടങ്ങിയവ ഉദാഹരണങ്ങളാണ്.കടലാസ്,കളര്‍ പേപ്പര്‍ എന്നിവ കൊണ്ടുള്ള
നിര്‍മ്മാണവും ഉണ്ടായിരുന്നു.
കഥാരചനക്കായി കൊടുത്ത 3 വിഷയങ്ങളിലും വ്യത്യസ്ത തരത്തിലുള്ള 
രചനകള്‍ ലഭിച്ചു.കുട്ടികള്‍ക്ക് തന്റെതായ കാഴ്ചപ്പാട് പങ്ക് വെക്കാനും ഉചിതമായതും 
വ്യത്യസ്തമായതുമായ രീതികളില്‍ എഴുതാനും പാടാനും പറയാനും ഈ ക്യാമ്പ്
ഉപകരിച്ചുവെന്ന് നിസ്സംശയം പറയാം.






















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ