2011 ഓഗസ്റ്റ് 2, ചൊവ്വാഴ്ച

GLPS,KANDAMKUNNU

GLPS,KANDAMKUNNU
മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ ഒരേയൊരു ഗവ,സ്കൂളാണ് ഇത്. മൂന്ന് ഭാഗം മെരുവമ്പായി പുഴ. ശേഷിക്കുന്നിടം പ്രകൃതിദൃശ്യ വിരുന്നൊരുക്കിയ കുഞ്ഞുകുഞ്ഞു കുന്നുകളും!!കുന്നിനുമുകളിലായി മനോഹരമായ വിദ്യാലയം.

                1954 ഒക്ടോബറിലാണ് വിദ്യാലയം ആരംഭിച്ചത്.ശ്രീമതി ടി..ജി.സുശീലയാണ് ഇപ്പോഴത്തെ പ്രധാനാദ്ധ്യാപിക. അതു കൂടാതെ 4 അദ്ധ്യാപകരും ഒരു പി.ടി.സി.എമും ഇവിടെ സേവനം അനുഷ്ഠിക്കുന്നു.കൂട്ടായ്മയുടെ നന്മകള് കൊയ്യുന്ന കര്മ്മനിരതമായ പി.ടി.എയാണ് എന്നും വിദ്യാലയത്തിന്റെ വിജയമന്ത്രം.ഭൂമിശാസ്ത്രപരമായി ഏറെ ദുര്ഘടങ്ങളുള്ള വിദ്യാലയത്തിനു ഭൌതിക സാഹചര്യ്ങ്ങളൊരുക്കുവാനും ഇവിടത്തെ നാട്ടുകാര്ക്ക് കഴിഞ്ഞിട്ടുണ്ട്.


                വിദ്യാലയവികസനസമിതി,മാതൃസമിതി,പൂന്തോട്ടസംരക്ഷണസമിതി,,ക്ലാസ് പി.ടി. എന്നിവ വിദ്യാലയത്തിന്റെ സമഗ്രവികസനപ്രവര്ത്തനങ്ങളുടെ താങ്ങും തണലുമായി വര്ത്തിക്കുന്നു. സ്കൂളിനുമുന്നിലുള്ള മനോഹരമായ പൂന്തോട്ടം,ഔഷധത്തോട്ടം,വാഴത്തോട്ടം,പക്ഷിക്കുളം ഇവ 
സംരക്ഷിക്കുന്നതിലും നാട്ടുകാര് ജാഗരൂകരാണ്.




                Opperation Blackboard,SSA,ശിശുവികസനവകുപ്പ്,ഗ്രാമപ്പഞ്ചായത്ത് എന്നിവ വഴി ലഭ്യമായ 2000-ഓളം പുസ്തകങ്ങളുള്ള ലൈബ്രറി സ്കൂളിലുണ്ട്.കുട്ടികളും പൂര്വ്വവിദ്യാര്ത്ഥികളും നാട്ടുകാരും ലൈബ്രറി ഉപയോഗിക്കുന്നു.അദ്ധ്യയന ദിവസങ്ങളിലും വേനലവധിക്കാലത്തും ലൈബ്രറി വിതരണമുണ്ട്.

1 അഭിപ്രായം: